ഒരു ഒപ്പിന്റെ കഥ….. !
രാജേഷ് ചിറക്കൽ* പുറത്ത് മഴ……ശക്തമായ്….. !ഓണപരീക്ഷ കഴിഞ്ഞിരുന്നു.വിശദ വിവര പട്ടിക…അച്ഛൻ ഒപ്പിട്ടിട്ടില്ല.അംഗലേയത്തിൽ കുറവാണ്.ഇന്നുകൊടുക്കണം…അച്ഛൻ വയലിൽ,വരമ്പിന് അരു കിളക്കുന്നു.എപ്പോൾ വരും അറിയില്ല,എന്ത് ചെയ്യും…?ഓയിൻട്മെന്റ് എടുത്തു,ചെറിയ ഒരു സിന്ദൂരചെപ്പും…. !കയ്യിൽ പുരട്ടി,ഒരു ഉളുക്ക് മണം വരുത്തി.ഒരു കെട്ടും അമ്മ ഓടി വന്നു.കരച്ചിലായി പറച്ചിലായി,മോനിന്നു പോകേണ്ട…അമ്മപറയുന്നു.അച്ഛൻ…
