ധർമ്മസംസ്ഥാപനാർഥായ (വൃ:സമപാദനതോന്നത)
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ആ,യദുകുലനാഥൻ ശ്രീകൃഷ്ണനല്ലാതെ;കാലമെത്ര കടന്നിട്ടുമീയുലകത്തിൽ,ധീരധീരമാരേവന്നു,പ്രതികരിക്കാൻ?നേരിലൊന്നോർക്കുകിൽ ധർമ്മച്യുതികൾ പാരം! താനേകെട്ടതല്ല,കാലംകെടുത്തിനമ്മൾ;മാനമില്ലാതല്ലോയെങ്ങും നടന്നിടുന്നു !മാനികൾക്കുനേരേയപവാദശരങ്ങൾ,ഞാനെന്ന’ഡംഭ’ത്താലെന്നുമെയ്തുകൂട്ടുന്നു! സത്യമേവജയിച്ചിടാനീയുലകത്തിൽനിത്യവുമത്യുജ്വലം പോരാടിടേണം നാംസ്വാർഥതയാൽ തഴച്ചൊരു മനസ്സകറ്റി,സാർഥകമായ് മാറ്റീടുകീ മനുഷ്യ ജൻമം വ്യാസനിൽ, വാൽമീകിയിൽ ശ്രീ ഭാസനിൽ കാളി –ദാസനിൽ ശ്രീമദ് തുളസീദാസനിലൂടെ,കമ്പരിൽ ശ്രീതിരുവള്ളുവരിലുംപിന്നെ;തുഞ്ചത്താചാര്യനിൽ…
