കാലചക്രം കറങ്ങുന്നമാത്രയിൽ.
രചന : അമിത്രജിത്ത് അവൾ,ചാരിത്ര്യം വിറ്റവൾനല്ല പെണ്ണല്ലെന്നുംപേര് ചാര്ത്തപ്പെട്ടവൾ,എങ്കിലുമൊരു വേളഎങ്ങിനെ നീ …പിഴച്ചവൾ ആയി പോയത് ?.ഏറ്റെടുത്തതുംഒറ്റക്കല്ലല്ലോ … !!!നടുവിരലുകൾ,അവക്ക് ഒരിക്കലുംഉർവ്വരമാക്കാനാവില്ല.ഇവിടെ,സംഭവിച്ചതും,തുടർന്നുകൊണ്ടേയിരിക്കുന്നതും അവിഹിതമാണെന്ന്പറഞ്ഞുനടക്കുന്നു പലരുംഅവയൊരിക്കലുംകൊതുകിൻസൂചിമുനകൾആഴ്ന്നിറങ്ങിയതിനാൽഉരുവം കൊണ്ടതല്ല.പിന്നെ…!കാലചക്രംകറങ്ങുന്നമാത്രയിൽഎവിടെ വെച്ചായിരിക്കുംപെണ്ണേ.! നീ മാത്രംപിഴച്ചവൾ ആയി പോയത്.
