മഹാശിവരാത്രി.
രചന : പട്ടം ശ്രീദേവിനായർ ആദിരൂപശങ്കരം മഹാശക്തി ശങ്കരംശങ്കരസ്വരൂപനേ ആദിശങ്കരപ്രഭോ …..ശിവസ്വരൂപശങ്കരം ഭയങ്കരം കൃപാകരം ..ഭയാകരം ദയാകരം ക്ഷമാകരം ശ്രീകരം …ആദിരൂപം അന്തരൂപം ചിന്തകൾക്ക തീതരൂപംആദിശക്തിദേവനേ ശിവസ്വരൂപ ശംഭുവേ …...അന്തകാലമന്തരംഗേ അത്തലില്ലാതാക്കവേണംഅന്തരാത്മാവന്നതിൽ ഭവൽസ്വരൂപചിന്തവേണം ….കാശിനാഥദേവനേ ഭൂതനാഥദേവനേ ..കാത്തരുളീടണേ ശ്രീശിവസ്വരൂപമേ ……പാർവ്വതീ വല്ലഭാ…
