കാറ്റ് …. Swapna Anil
പ്രിയ സൗഹ്യദത്തിനു കവിയരങ്ങിന്റെയും ഈ വായനയുടെയും ഹ്യദയം നിറഞ്ഞ ജന്മദിനാശംസകൾ.. ഉത്തരീയത്തിൽ ഉമ്മവച്ചുകൊ-ണ്ടുത്തരായണ കാറ്റുവന്നുഉള്ളിലെ ഗദ്ഗദച്ചൂടിൽതളർന്നൊരെൻമേനിയെ തൊട്ടു തലോടിനിന്നു. മൗനത്തിലാണ്ടൊരെൻ ചാരത്ത് നീയൊരുമോഹനഗാനമായ് ചേർന്നുനിന്നുസ്നേഹക്കുളിർതന്ന കാറ്റേ നിൻ ചുംബനംമമ വേദനയ്ക്കെന്നും ശാന്തിയേകി. പലപലദുഃഖശ്ശരങ്ങളെൻ പ്രാണനെപകയോടെയെന്നപോലാക്രമിക്കേപലപല രൂപത്തിലെപ്പോഴും നീയെന്റെമുറിവിലൂതിയെൻ അരികേ നിന്നു. അച്ഛനായ്,…
