‘ഉറങ്ങാത്ത കുറുക്കന്മാർ’ …. പള്ളിയിൽ മണികണ്ഠൻ
മരം മരിച്ചതിന്റെ പ്രതീകമായനീരുവറ്റിയൊരു പലക.. കടൽ നഷ്ടമായ,കണ്ണീർപുളിപ്പ് മാറാത്ത,ചോരവറ്റിയ കുറേകവടിയുടെ ജഡങ്ങൾ.. അതിര് കൽപ്പിച്ചുശീലിച്ചവന്റെആസൂത്രണക്കരുത്തിൽനീക്കിവക്കലുകൾക്കായിതുല്യതയില്ലാത്ത കുറേ കളങ്ങൾ… അകമുലയുന്നവരുടെഅടിവേരിലേക്ക്ചുടുനീരൊഴുക്കുന്ന വാക്കുകൾ… ദൈവകോപം,നാഗദോഷം,പ്രേതശല്യം,കൂടോത്രം……… ചങ്ക് പിടയുന്നവന്റെ കലത്തിലെഅവസാനത്തെ വറ്റിലേക്ക് കണ്ണുനട്ട്പ്രതിവിധിക്കുള്ള മാർഗങ്ങൾ.മന്ത്രം,ഏലസ്സ്,പൂജ,വഴിപാട്,…… അന്നം മുട്ടാതിരിക്കാനുള്ളകുറുക്കന്റെ കൗശലങ്ങൾക്ക്പേര് ജോതിഷം. കരൾ വെന്തവരുടെ ചുളിഞ്ഞ കീശക്ക്ഉറപ്പില്ലാത്തിടത്തോളംഭൂതവും…
