അക്ഷരങ്ങൾ.
രചന : ബിനു. ആർ. അക്ഷരതിരുമുറ്റത്താദ്യമായ് ചെന്നപ്പോൾആദ്യംകണ്ടതൊരു ആലും മാവും കൂടിയൊരാത്മാവായിരുന്നു.അക്ഷരവൈരികളാം കുഞ്ഞുതെമ്മാടിക്കൂട്ടങ്ങളെല്ലാംഅമ്മയുടെസാരിത്തുമ്പിൽ ഞഞ്ഞാണംപിഞ്ഞാണംചാഞ്ചാടിതിരിഞ്ഞിരുന്നു.കരച്ചിലുംപിഴിച്ചിലുംഏങ്ങലുംആദ്യം മാനത്താദ്യാക്ഷരങ്ങൾ കുറിച്ചു.പള്ളിക്കൂടമുറിയിൽ ‘അ’ എന്നാദ്യക്ഷരം മുഴങ്ങിയപ്പോൾ‘ആ ‘എന്ന കരച്ചിലുകൾ വെറുംതേങ്ങലായ് മാറി.അമ്മയെന്നപദം അക്ഷരക്കളരിയിൽ മുഴങ്ങിയപ്പോൾഅമ്മയെത്തേടി കുഞ്ഞുമണികൾജനലവഴി പുറത്തേക്കു നോക്കി.അക്ഷരക്കളരിയിൽ മുഴങ്ങിയഅക്ഷരങ്ങളെല്ലാം‘അ മുതൽ അം വരെയും’, ‘കചടതപ…
