കാര്‍ത്തികദീപം ….Pattom Sreedevi Nair
വൃശ്ചികമാസം പുലര്‍ന്നുഞാന്‍ കണ്ടതുംവൃക്ഷത്തലപ്പിലെന്‍പൊന്‍ വിളക്ക്..പൂത്തതാമാകാശപ്പൂമരക്കൊമ്പിലായ്..കണ്ടെന്റെ മാനസ മണ്‍ വിളക്ക്…ചുറ്റുംനിറഞ്ഞെന്റെ മുറ്റംനിറഞ്ഞെത്തികാര്‍ത്തികദീപമായ് നില വിളക്ക്…മുറ്റം പടിഞ്ഞിരുന്നാലോലമാടിയചെത്തിപ്പടര്‍പ്പിലെന്‍ കല്‍വിളക്ക്…കാണാതെകണ്ടുഞാന്‍നിന്‍ കവിളത്തൊരുമാദകപ്പൂമൊട്ടിന്‍ മണിവിളക്ക് …ആരാരോവച്ചതാമ്പോലുള്ളപഞ്ചമിപ്പെണ്ണിന്റെകവിളിലെക്കളിവിളക്ക്..ചുറ്റുംനിറവിന്റെപൂങ്കാവനംതന്നില്‍തെളിയിച്ചെടുത്തതാംനിറവിളക്ക്…അണയാത്തദീപങ്ങളാക്കിപ്പിന്നെയെന്‍മനമാക്കി,ആത്മദീപമാക്കീ. (പട്ടം ശ്രീദേവിനായർ)
