പ്രഭാതവന്ദനം
രചന : എം പി ശ്രീകുമാർ ✍️ നറുചിരി തൂകുന്നപുലരിതൻ കവിളിൽകുങ്കുമകാന്തി പടർന്നുപൂർവ്വാംബരം തന്റെതിരുനെറ്റിത്തടത്തിൽചന്ദനം ചാലിച്ചു തൊട്ടുകുളിർമഞ്ഞുതുളളിയിൽനീരാടി തുമ്പികൾനറുതേനുണ്ടു പറന്നുകളകളം പാടുന്നകിളികളൊന്നിച്ചുതരളസംഗീതം മുഴക്കികുളിരാർന്ന തെന്നലിൻകൂന്തലിൽ ചൂടിയകുടമുല്ലപ്പൂമണമൊഴുകിനിറമാല ചാർത്തിയപ്രകൃതിയെ നോക്കിനിർമ്മാല്യം തൊഴുതു ഞാൻ നിന്നു.