Category: അറിയിപ്പുകൾ

എഴുതാത്ത കവിത

രചന : സുരേഷ് കെറ്റി ✍ പ്രിയപ്പെട്ട മിത്രം കവി K T സുരേഷ് സാറിന്റെ ഭാര്യ ജാനമ്മ ടി ജി അന്തരിച്ചു. ആദരാഞ്ജലികൾ …..അദേഹത്തിന്റെ കവിത! അവൾക്ക് വേണ്ടിയൊരു കവിതഞാനെഴുതിയിട്ടില്ലഅവൾ കനൽ ചുട്ടെടുത്ത്കടിച്ച് തിന്നവൾഅഴൽകൊണ്ട് പാ നെയ്ത്അതിലുറങ്ങികരൾ നൊന്ത് പോയവൾകരൾ…

മദീനയിൽ നിന്നുമൊരുപ്രണയ രാഗം നിറഞ്ഞൊഴുകുന്നു..

രചന : സഫൂ വയനാട്✍ ശൂന്യമായൊരീ ഹൃദയതന്ത്രികളിലേക്ക്മദീനയിൽ നിന്നുമൊരുപ്രണയ രാഗം നിറഞ്ഞൊഴുകുന്നു…പാപമേഘങ്ങൾ ഇരുണ്ടു കൂടീട്ടുംതിരു നൂറിൻ പ്രഭയാൽ ഉള്ളംനിറയുന്നു.മാസ്മരികതയുടെ താളംപൊഴിക്കുന്ന ബുർദതൻ മജിലിസുകളിൽകണ്ണിനേക്കാൾ നനയുന്നത്ഖൽബകമെന്നാരോ കാതരമായ്കാതിൽ മൊഴിയുന്നു.മതിഭ്രമം ബാധിച്ചു വിണ്ടിടങ്ങളിൽനീർച്ചാലുകൾ പോൽ ഇനി മദ്ഹ് പെയ്തിരുന്നുവെങ്കിൽ…മഹ് മൂദരോടുള്ള ഹുബ്ബിൻമധുരിമയിൽ മുങ്ങിയെൻ റൂഹ്…

ചെങ്കോലൻ

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ ഋഷഭതനയനുത്തമൻവികലകുടിലചിന്തകൻമഹിതസമരസാക്ഷ്യമാ-യുദിച്ചരാജ്യഭക്ഷകൻ മതവിഷം പടർത്തുമീസമതഹരണശക്തികൾമനുജവിഭജനത്തിനായ്കടയറുക്കുമോർമ്മകൾ വണികവർഗ്ഗ സേവകൻമദമുറഞ്ഞ ഭീകരൻപ്രരോദനക്കണങ്ങളെതരളമായ് ശ്രവിപ്പവൻ നൊന്തസോദരങ്ങളെചുട്ടുതള്ളിയുച്ചമായ്‌വെന്ത മാംസഗന്ധവുംമന്ത്രിമന്ത്രമാക്കിയോൻ ആയിരങ്ങളാശയിൽപടുത്ത ക്ഷേമരാഷ്ട്രവുംആയിരം മുടക്കിയീ-ച്ചോരണത്തളങ്ങളായ് ഗാന്ധി കണ്ട സത്യവുംബാപ്പു നെയ്ത സ്വപ്നവുംവേരറുത്തെറിഞ്ഞു വിത്തു-കുത്തിയന്നമാക്കിയോൻ ഉണ്മയുണ്ടുവെണ്മയെ-പ്പുതച്ചസത്യ നീതിയിൽകല്മഷക്കറുപ്പിനാൽകാളിമ പടർത്തിയോൻ വ്രണിതഹൃദയവേദന-ത്തുടിയുണർന്ന വേദിയിൽഹൃദയരഹിത ചിന്തയെ-പ്പുണർന്ന കമലധാരകൻ…

വഴിപിരിഞ്ഞവരോട്

രചന : റഫീഖ് പുളിഞ്ഞാൽ✍ അപരിചിതത്വം കനക്കുന്നവഴികളിൽവെച്ച് നമ്മൾവീണ്ടും കണ്ടുമുട്ടും.കുഴിവെട്ടി മൂടിയ വാക്കുകളെപുറത്തിട്ട് നമ്മളതിനെമേയാനയയ്ക്കും.ഇര കിട്ടാതെ ചത്തുപോയപക്ഷിയുടെ ജഡംതളിർക്കാത്ത വാക്കുകളുടെ മരച്ചുവട്ടിൽ കാണും.ഇരവിനും പകലിനുംഒരേ നിറമാണെന്നു നമ്മൾമൂകരാവും.പച്ച ഞരമ്പിലൊഴുകുന്നജീവ രക്തത്തോളംസ്നേഹം ചൊരിഞ്ഞൊരുനിശ്വാസമവിടെഅനാഥമായി വീശും.വീണ്ടുംമറവിയുടെ നിഴൽത്തുമ്പിൽനമ്മൾ പൂക്കാൻ തുടങ്ങും.

ഭോഗി 🎯

രചന : പ്രശോഭന്‍ ചെറുന്നിയൂര്‍ ✍ കാടുകേറിടും നൊമ്പരങ്ങളെപാടുപെട്ടൊട്ടെരിച്ചിട്ടുംകൂട്ടുകൂടിയ സങ്കടങ്ങളെന്‍പാട്ടിലാകെപ്പടരവെ.. ഞാനൊരുത്തനീ ലോകമാകവേതേനൊഴുക്കിപ്പരത്തിടു-മെന്നചിന്തയാലൊട്ടു ഭോഗനാ-യൊന്നുമേ ചെയ്തതില്ല ഞാന്‍..!! തൂനിലാവിനെ പൂമഴകളെതാനിരുന്നിടും കൊമ്പിനെചാരിനിന്നതിന്‍ ബാന്ധവത്തിനായ്ചോരവറ്റിച്ചിതെത്രനാള്‍..?! വയ്യവയ്യെന്നു ചൊല്ലിടുന്നെന്‍റെമെയ്യിതെത്രയോ കാലമായ്ചെയ്യവയ്യാത്ത പാതകങ്ങളില്‍കയ്യിലാമം വരിപ്പു ഞാന്‍…!! നീണ്ട വേര്‍പ്പിലെ ഉപ്പുപാത്രവുംതണ്ടെടുത്തെന്നെത്തല്ലവേവേണ്ടവേണ്ടിനിത്തീണ്ടചിന്ത-യുണ്ടന്തിവേളയിലിണ്ടലായ്..!! യാഗമാണു മനസ്സിലെങ്കിലുംഭോഗവൃത്തമെതിര്‍ത്തിടേയോഗിയായെരിഞ്ഞീടുവാനിനിത്യാഗമെത്ര സഹിക്കണം..? ■

പാഴ്ക്കിനാവ്

രചന : ജിനി വിനോദ് ✍ ആരോരുമറിയാതെമനസ്സകക്കോണിലായ്ഒരായിരംകിനാവുകൾഒളിപ്പിച്ചുവച്ചുനിറങ്ങളൊക്കെയുംചേർത്തു വരച്ചൊരുസുന്ദര രൂപമായതുള്ളിൽതെളിഞ്ഞു നിന്നുസങ്കല്പ സൗഗന്ധികത്തിലെതളിരുകളനുദിനംഅഴകോടെ മൊട്ടിട്ടു വന്നുപൊൻമണി ചെപ്പിലെമുത്തുപോലതുള്ളംനിറഞ്ഞു തുളുമ്പി നിൽക്കേസ്വപ്നങ്ങൾക്കൊക്കെയുംഅല്പായുസ്സാണെ ന്ന്കാലം പതുക്കെ പറഞ്ഞു തന്നുനിനയ്ക്കാത്ത നേരത്ത്പെയ്യ്‌തൊരു പെരുമഴഇളംകതിർത്തണ്ടിന്റെനെഞ്ചകം കീറിമുറിച്ചപോലെമോഹങ്ങളൊക്കെയുംപാഴ്ക്കിനാവായിട്ട്നോവുകൾ തന്നെങ്ങോമറഞ്ഞു പോയി🖤

ഒറ്റക്കൊരു വീടാകുന്ന പെണ്ണുങ്ങൾ

രചന : ലിഷ ജയൻ✍ അപ്പൻ പോയെന്റെപതിനാറു കഴിഞ്ഞെന്റെ അന്ന്വെളുപ്പാൻ കാലത്ത്ടാപ്പിംഗ് കത്തിയുമായിഅമ്മ ഇറങ്ങുമ്പോഇവക്കിതു എന്നാത്തിന്റെ കേടാന്നു…ഓഹ് ഇനിയിപ്പോ സൗകര്യം ആയല്ലോന്നുനാട്ടുകാര് മൂക്കത്തു വിരല് വയ്ക്കുമ്പോഅവർക്കറിയില്ലല്ലോ ഒറ്റക്കൊരു വീടായ പെണ്ണിനെ പറ്റി…അങ്ങനെ ഒരുത്തിക്കുഉള്ളപ്പോ തോര്യം തരാത്തവൻ ചത്താലെന്തു, ജീവിച്ചാലെന്തു..റബ്ബർ പാല് ചുമ്മിനടന്നു…

പകൽവീട്

രചന : രാജീവ് ചേമഞ്ചേരി✍ ജീവിതയാത്രതൻ പാതി വഴിയിൽ…….ജീവിതസൗഭാഗ്യം കൊഴിയും വേളയിൽ!ജന്മസുകൃതമായ് തെളിയുന്നു മുന്നിൽ…..ജനനിയിൽ പുതുമയായ് പകൽവീട്!ഏകാന്തമായൊരു ദിനം കാടുകയറുമ്പോൾ-ഏതോ വിലാപവിരഹകഥകൾ ചേക്കേറി!എവിടെയെന്നറിയാതെ ചിറകടിച്ചുയരുമ്പോൾ-ഏതിനെന്നറിയാതെയുരുകുന്നു ഹൃത്തടം!കൈത്താങ്ങായി നിന്നവരെല്ലാരുമിന്ന് –കാണാ ദൂരത്ത് പോയ് മറഞ്ഞീടവേ!കൈപിടിച്ച് വളർന്ന പൈതങ്ങളൊക്കെയും-കൈകൾ ചോർന്ന് അകന്ന് പോകവേ!കദനവും കണ്ണീരും…

ജനനീ ജന്മദായിനീ പ്രണാമം!!

രചന : രഘുനാഥൻ കണ്ടോത്ത്‌ ✍ ആചാര ജാടകളെ!ഔപചാരിക കാപട്യങ്ങളേ വിട!ഞാനെൻ മാതൃസവിധമണയട്ടെ!അമ്മേ!ഞങ്ങൾ മക്കൾആഘോഷമാക്കീടട്ടെ!അമ്മയ്ക്കായൊരു ദിനം!മാതൃത്വത്തിൻ മഹനീയ സുദിനം!ഞങ്ങൾതൻ ജീവനിശ്വാസങ്ങളെ‐സംഗീതസാന്ദ്രമാക്കട്ടെ‐അമ്മമാരുടെ നിസ്വനം!ഏതോ പ്രണയനിമിഷത്തിൻ‐അവാച്യ നിർവൃതിയിൽ‐ഒരു ജീവബീജമായെന്നെ,ആവാഹിച്ചു നീയമ്മേ!പ്രളയപയോധിയിൽ,പ്രജാപതിയെന്നപോൽനിൻ ഗർഭഗൃഹ സാഗരേനീന്തിക്കഴിഞ്ഞു ഞാൻ!ദശമാസങ്ങളിൽദശാസന്ധികളെത്രയോപൊരുതിക്കഴിഞ്ഞു നീ!അമ്മപ്പക്ഷിയായ്ചിറകിലൊതുക്കി നീ‐കാത്തുകൊണ്ടീലയോ!ഓർമ്മവെയ്ക്കും മുമ്പല്ലോ‐കോരിച്ചൊരിഞ്ഞു നീ സ്നേഹംവിമ്മിഷ്ടമില്ലാതിഷ്ടം കാട്ടി നീപുഞ്ചിരിയിലൊതുക്കി‐യെത്രയോ…

പൊലിഞ്ഞുപോയ മാലാഖ

രചന : ബാബുഡാനിയല്‍ ✍ വിടരുന്നതിന്‍മുന്‍പേകൊഴിഞ്ഞപൂമൊട്ടുനീ“വന്ദന മോളേ” ഞങ്ങൾമാപ്പിനായ് കൈകൂപ്പുന്നു.മൃഗമായ്പ്പിറന്നൊരാനക്തഞ്ചരനാല്‍ നിന്‍റെമുഴുവൻ സ്വപ്നങ്ങളുംജീവനുമില്ലാതായീ .ശൈശവത്തളിരിന്‍റെശോണിമ മാറും മുന്‍പേആതുരസേവനംനീജീവിതവ്രതമാക്കി.അന്‍പോടെ അതിനായിജീവിതം മാറ്റിവെച്ചി-ട്ടക്ഷീണം പ്രയത്നിച്ചു,അപ്പോത്തിക്കെരിയായി.മാനവസേവനം നീമാധവസേവയാക്കിആതുരാലയത്തിന്‍റെപടികള്‍ കടന്നവള്‍കുഞ്ഞേ നീ മാലാഖയെ-ന്നോര്‍ക്കാതെചിത്തഭ്രമന്‍സുന്ദരവദനവും,ദേഹവും കുത്തിക്കീറിഅക്രമം കാട്ടുന്നതുംആക്രോശമെന്തിനെന്നുംഅറിഞ്ഞില്ലൊട്ടുമവള്‍മരിക്കുന്നതിന്‍ മുന്‍പ്ചുറ്റിനുമാള്‍ക്കൂട്ടവുംനീതിപാലകന്‍മാരുംസ്തബ്ധരായ്നിന്നുപോയിരക്ഷിപ്പാന്‍ കഴിഞ്ഞില്ലഒഴുകുംപുഴപോലെകാലവും കടന്നീടും,മനുഷ്യമനസ്സുകള്‍സർവ്വവും മറന്നേക്കാം.നിറകണ്ണുകളോടെനിനക്കായോർമ്മത്താളിൽകുറിച്ചു വയ്ക്കുന്നു ഞാൻമകളേ, ശ്രദ്ധാഞ്ജലി.!