ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

രചന : സന്തോഷ് പെല്ലിശ്ശേരി ✍

അല്ലയോ മലയാളമേ ,
അറിഞ്ഞില്ലെ നമ്മുടെ
അന്തസ്സതോതുന്നയീ
‘ ആട്ട ‘ക്കഥ..?
അഹങ്കാരം മൂത്തപ്പോൾ
ആഢ്യയാമൊരുത്തി തൻ
അല്പത്തമിന്ന്
അങ്ങാടിപ്പാട്ടായ കഥ ..
അനന്തപുരി തന്നിൽ
ആട്ടം പഠിപ്പിക്കുമൊരു
ആലയത്തിൻ്റെ
അമരത്തിരിപ്പവൾ ,
ആറെൽവി രാമ –
കൃഷ്ണനെപ്പറ്റിയൊരു
ആക്ഷേപം പറയുന്നു
അയ്യൊ , ലജ്ജിക്ക നാം..
ആട്ടം – കറുത്തവർ
അഭ്യസിച്ചൂടത്രെ ,
അഭ്യസിച്ചാലോ – തെല്ലും
ആടാനും പാടില്ലാ ..
അന്ന് ജാസീ ഗിഫ്റ്റ് ,
” ആറെൽവി ” യിന്നെങ്കിൽ
അൽപ്പരാമിവർ നാളെ
അപമാനിക്കും നമ്മെയും.
ആർഷഭാരത സംസ്കാരം
അഖിലാണ്ഡമെങ്ങും
ആദരം വീക്ഷിക്കും
അന്തസ്സിന്നോർമ്മയിൽ ,
ആസനം തന്നിലൊരു
ആലു മുളച്ചാലതും
ആകട്ടെ തണലെന്ന്
ആശ്വസിച്ചിരിക്കാതെ ,
അല്പയാമൊരുവളുടെ
അഹങ്കാര വാക്കിന്
അതിവേഗമതിനൊത്തൊരു
അഭിപ്രായം ചേർക്ക നാം..

– സന്തോഷ് –

By ivayana