ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

പൂത്തിരുവാതിര ..!

രചന : മാധവി ടീച്ചർ, ചാത്തനാത്ത്✍ ആതിരരാവിലെ മഞ്ഞലയിൽ.പൗർണ്ണമി ഈറനണിഞ്ഞു നിൽക്കേആ നിറരാവിന്റെ പൊൻപ്രഭയിൽപൂങ്കോഴി കൂകിത്തെളിയും മുൻപേ ::പൂങ്കോഴി കൂകിത്തെളിയും മുൻപേ ..( ആതിര….) നക്ഷത്ര ജാലങ്ങൾ മേഘങ്ങളാംജാലകം മെല്ലെത്തുറന്നു നിൽക്കേചെത്തി, ജമന്തിയും, മുക്കുറ്റിയുംഒത്തു വിരിയും വയൽക്കരയിൽഒത്തു വിരിയും വയൽക്കരയിൽ …!…

ക്രിസ്തുമസ് രാവ്

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ധനുമാസക്കുളിരും കൊണ്ട്ക്രിസ്തുമസ് രാവു പിറന്നുപാതിരാക്കാറ്റു വീശി ലില്ലിപ്പുവൊന്നു ചിരിച്ചുനീലവാനിലമ്പിളിമാമൻപാൽപ്പുഞ്ചിരിതുകി നടന്നുകൂട്ടുകൂടി താരകങ്ങൾകണ്ണുകൾ ചിമ്മി നടന്നു.സ്നേഹത്തിൻ ദൂദുമായിവെള്ളരിപ്രാവു പറന്നുആ കാണും മാമല മേലെവെള്ളിനക്ഷത്രമൊന്നു തിളങ്ങിബത്‌ലഹേമിലെ പുൽത്തൊഴുത്തിൽമാലാഖ പോലുള്ളൊരുണ്ണി പിറന്നു.ഉണ്ണിതൻ സ്തുതി ഗീതവുമായ്ആട്ടിടയർ പാടി നടന്നു.മാരിവില്ലിൻ…

ടീച്ചർക്ക്

രചന : സുദേവ്.ബി✍ കാടുകാട്ടി നടക്കുന്ന കാലത്ത്കാടുകാണുവാൻ വന്നു കവിതയെൻകുഞ്ഞുകൈവിരൽ കോർത്തു കരുമലക്കുന്നുകേറി മഹാകാളി മേവുന്നമൂലവൃക്ഷച്ചുവട്ടിലേക്കായവേവേണ്ട കുഞ്ഞേ കടക്കേണ്ടതത്രയുംപാവനമായ കാട്ടിലേയ്ക്കിപ്പോൾ നാം !കേളിയാടട്ടെ,യായമ്മ വള്ളിയിൽഊയലാടട്ടെ കൂളികൾക്കൊപ്പമായ്.കേട്ടിടാമാച്ചിലങ്ക പതുക്കനെകാതിലെത്തുന്നതായ് മൊഴിപ്പേച്ചുകൾശ്രദ്ധയോടെ വിളക്കത്തിരുന്നുണ്ണിതൊട്ടുവായിക്കയമ്മയെ,യച്ഛനെ !*കാവുതീണ്ടാതെ ഞങ്ങൾതിരിച്ചുടൻവീട്ടിലെത്തി,പൈദാഹമകറ്റവേനുള്ളി ഞാൻ തിരുമുന്താണിതന്നിലായ്കുത്തിനിൽക്കുന്ന പുല്ല(ൻപി)മ്പിനേയൊക്കയുംചൊന്നവരേറെ,യമ്പലമുറ്റത്ത്നിന്നുമെൻ നാടിനോടായി കാട്ടാറുപോൽ !വീണ്ടെടുക്കുക…

നിശാശലഭം

രചന : ജയേഷ് കൈതക്കോട് കൊല്ലം✍ പിരിയാൻ കഴിയാതെ പകർത്തിടാം നിൻതൂലികത്തുമ്പിലൊരു പ്രണയകാവ്യംകുഞ്ഞു പൈതലായി ചേർന്നുറങ്ങുവാൻശ്രുതികൾ സ്വരങ്ങളായി വീണലിയട്ടെപാടാൻ മറന്നൊരു പ്രണയാർദ്രഗീതങ്ങൾമനസ്സിൻറെ കിനാവായി താളുകൾ മറിക്കവേഹിമകണമുതിരും മഴമേഘ നൃത്തമെൻപുലർകാലനിദ്രയെ തഴുകി ഉണർത്തിനനുത്ത നിലാവിൻറെ കുളിരുള്ള തലോടലിൽകുങ്കുമസന്ധ്യകൾ പിരിയാതെ വിതുമ്പുകയോമാരിവിൽ വർണ്ണങ്ങൾ തീർത്തൊരു…

ഓർമ്മപ്പെടുത്തലുകൾ

രചന : സതി സതീഷ്✍ ഒരിയ്ക്കൽ സ്നേഹിച്ചമനുഷ്യർക്ക് വെറുക്കാൻസാധിക്കുന്നതെങ്ങനെയാവും?പരസ്പരമെത്രമേൽസ്നേഹിച്ചിട്ടുണ്ടാവും…എത്രയോ മഴകളെതിരമാലകളെമഞ്ഞിനെ വെയിലിനെകാറ്റിനെതിരിച്ചറിഞ്ഞിട്ടുണ്ടാവാം…ഒറ്റമരത്തിൻ്റെ വേരുപോലെഅടുക്കാനുംഅകലാനും കഴിയാതെപുറമേ വെറുപ്പിൻ്റെമുഖംമൂടി ധരിച്ച്പരസ്പരം മറന്നുവെന്നവർസ്വയംബോദ്ധ്യപ്പെടുത്തുന്നുണ്ടാവാം…ഓരോ സംഗമവുംസമാഗമവുംഏകാന്തതയിലിരുന്ന് ഓർമ്മിക്കുന്നുണ്ടാവാം.വീണ്ടുമൊരുസമാഗമത്തിനായ്മൂകമായ് കൊതിക്കുന്നുണ്ടാവാം.ചുറ്റുമുള്ളവർക്കുകാണാൻ കഴിയാത്തസ്നേഹത്തിന്റെനേർത്ത ആവരണംപുതച്ചിട്ടുണ്ടാവാം…മൗനംകൊണ്ട്വാചാലമായദീർഘമായ ഒരാലിംഗനം ആഗ്രഹിക്കുന്നുണ്ടാവാം…അങ്ങനെ സ്നേഹത്തിൻ്റെസ്മൃതിവത്സരങ്ങൾതീർത്തരണ്ടുപേർക്ക്എങ്ങനെയാണ്മറക്കാനാവുക…?എങ്ങനെയാണ്വെറുക്കാനാവുക…?

അയ്യനയ്യൻ അയ്യപ്പൻ

രചന : ഹരികുമാർ കെ പി ✍ ഉദയകിരീടം ചൂടിയ നിന്നുടെമലയാം ശബരിമലഉണർത്തുപാട്ടിന്നൊഴുക്കു കേട്ടുശരണം പൊന്നയ്യാപമ്പാഗണപതി പാരിന്നുടയോൻകാക്കും പൊന്മലയിൽവിളക്ക് തൊഴുതു മടങ്ങാം രാവിൽ പൊന്നമ്പലമേട്ടിൽനിലാവ് പൂത്തൊരു നീലാകാശംവെളിച്ചമേകുമ്പോൾഇരുളുകൾ മൂടും കരിമലമേട്ടിൽശരണംവിളി ഘോഷംഅയ്യന്നരുളുകൾ ഒതുക്കി വെച്ചൊരു തത്ത്വമസി പൊരുളേകാനനപാതകൾ താണ്ടി വരുന്നവർ അഭയം…

രാഗോത്സവത്തിലൂടെ🎼

രചന : കൃഷ്ണമോഹൻ കെ പി ✍ ആരഭിരാഗത്തിൻ്റെ ആഗമനിഗമം കേ-ട്ടാനന്ദ ചിത്തത്തോടെ ഭൂതലമുണർന്നപ്പോൾമായകളൊളിപ്പിച്ച മായാമാളവഗൗളംമാന്ത്രിക സ്വരത്തോടെ മനസ്സിൽ ശ്രുതി മീട്ടീ മോഹനരാഗവും, ഹംസധ്വനിയുമാപന്തുവരാളിയും, കാംബോജിയുമായീസമ്മേളിച്ചീടുന്ന വാക്കുകൾ കൊണ്ടങ്ങനെസംഗീതസദ്യയൊന്നൊരുക്കുവാൻ തുനിഞ്ഞിട്ട് മാനസം മേഞ്ഞീടുന്ന പൂമുറ്റം വെടിപ്പാക്കിധ്യാനത്തിലാഴ്ന്നങ്ങിരിക്കും നിമിഷത്തിൽചുറ്റിലും മുഴങ്ങുന്ന ശബ്ദങ്ങൾ മറഞ്ഞു…

🛖ഓർത്തിടാംവഴിയമ്പലം🛖

രചന : കൃഷ്ണമോഹൻ കെ പി ✍ മന്വന്തരങ്ങളായ് വാനത്തിൻ പഥങ്ങളിൽസഞ്ചാരം നടത്തുന്ന ജീവൻ്റെ കണികകൾമന്നിടം തന്നിലെത്തി ദേഹത്തെ പുണരുമ്പോൾദേഹമോ ആത്മാവിൻ്റെ വഴിയമ്പലമാകും നിത്യദു:ഖങ്ങൾ തൻ്റെ മാറാപ്പും ചുമന്നിതാഅത്താണി തേടിപ്പോകും മനുഷ്യൻ്റെ വഴികളിൽസത്യത്തിലെത്തീടുന്നു സ്വസ്ഥതയുളവാക്കുംമൃദുഭാഷണമായി വഴിയമ്പലം സഖേ ഭൗതികശരീരമീ ഭൂമിതൻ മടിത്തട്ടിൽകാഴ്ചകൾ…

നിന്നെ ഓർമ്മിക്കാൻ !

രചന : പട്ടം ശ്രീദേവിനായർ✍ നിലാവിന്റെ തേരിൽ ,മണിമഞ്ചലേറി …മയൂരമായ് നീ ,വിരുന്നിനെത്തീ ..വിരുന്നൊരുക്കീ ഞാൻ കാത്തിരുന്നൂ ,നിന്നെ വിവശയായ് ….വീണ്ടും നോക്കി നിന്നു ……..നിറമോലും പീലി വിടർത്തിയാടീ ,നീ മായാമയൂരനടനമാടീ ….ഒരു പീലി മാത്രം നീഎനിയ്ക്ക് നൽകൂ ,എന്റെ ബാല്യത്തിൻസ്വപ്നത്തെ…

അരുതേ കാട്ടാളാ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വേദന വേദാന്തമാക്കിയന്നാ മുനി,ചേതോഹരാർദ്രം കുറിച്ച കാവ്യംമേദിനിതന്നിലായേതേതു നേരവുംസാദരം വാഴ്ത്തിപ്പാടീടുകേവംആയപോൽ നാംചികഞ്ഞൊന്നു നോക്കീടുകി-ലായതിലില്ലാത്തതെന്തിരിപ്പൂ!ആയതിലുണ്ടു പ്രകൃതിതൻ ദീപ്തമാംമായാപ്രതിഭാസമെല്ലാമെല്ലാംഒന്നതറിയാൻ ശ്രമിച്ചീടുകേവരു-മുന്നത ചിന്തയിലാണ്ടുനിത്യംഒന്നതറിഞ്ഞാലറിയുവാനേതൊന്നുംമന്നിലൊട്ടുണ്ടാകയില്ലയത്രേസത്യവും ധർമ്മവും നീതിയുമുൾചേർത്തൊ-രുത്തമബിംബം നെയ്താദികവി,മന്നിൽ പിറക്കുംപിറക്കും മനുഷ്യനാ-യന്നെത്രവൈഭവത്തോടുരച്ചു!കാലങ്ങളൊത്തിരിപ്പിന്നിട്ടു,വീണ്ടുമാ-ചേലെഴുംകാവ്യ സന്ദേശമെന്നിൽഎത്ര കവിതകൾക്കാധാരമായ്മാറി,അത്രയൊന്നോർക്കുകി,ലെന്തൽഭുതം!അന്നൊരു പക്ഷിയമ്പേറ്റു വീണെങ്കിലെ-ന്തിന്നു പകരംമനുഷ്യരല്ലോ,ചത്തുവീഴുന്നഹോ,നൂറുനൂറായിരം,എത്ര ഭയാനകമക്കാഴ്ചകൾ!കണ്ണുമിഴിച്ചു നിന്നീടുവാനല്ലാതെ,മണ്ണിലതിനെച്ചെറുത്തീടുവാൻതെല്ലു മുതിർന്നീടുമെങ്കിലതിൻഫലം,ചൊല്ലുകിലക്ഷണം…