വീണ്ടും ക്രിസ്മസ്
രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ക്രിസ്തുവിൻ മാറിൽ തറച്ച കുരിശുമാ –യിപ്പൊഴും നമ്മൾ നടക്കുന്നു നിഷ്ഠുരം!പള്ളിതൻ ശൃംഗത്തിലെന്നല്ല,മർത്യന്റെ –കണ്ഠനാളത്തിലുമിന്നതു കാൺമു,ഞാൻ!രണ്ടു സഹസ്രാബ്ധമിങ്ങു കഴിഞ്ഞിട്ടു –മുണ്ടായതില്ലൊരു ക്രിസ്തുവുമങ്ങനെ!മുറ്റിത്തഴച്ചു ജൂദാസ്സുമാർ നിൽക്കവേ;എത്തുന്നതെങ്ങനെയ,ക്രിസ്തുമാമുനി?സത്യധർമ്മത്തിന്റെ മൂർത്തിയാം ക്രിസ്തുവി-ന്നാപ്ത വാക്യങ്ങളെക്കാറ്റിൽ പറത്തി നാംവെട്ടിപ്പിടിച്ചതന്നെത്ര ഭൂഖണ്ഡങ്ങൾ,മുഷ്ടിമിടുക്കിനാൽ,ഹാ മതഭ്രാന്തിനാൽ!പള്ളിതൻ മുറ്റത്തെ രമ്യഹർമ്യങ്ങളിൽപള്ളനിറച്ചു,സുഖിച്ചുവസിച്ചിടുംദുഷ്ടപ്പരീശ…
