കളിവീണ
രചന : സിന്ധു വാസുദേവൻ ✍ ഉത്സവപ്പറമ്പിൽകളിവീണ പാടുമ്പോൾവയലിൻവായനക്കാരന്റെ വിരലിൽഒറ്റക്കമ്പിയിലെമുളനാരിൽ നിന്നു്ലതാ മങ്കേഷ്കറുംസൈഗാളുംമുഹമ്മദ് റാഫിയുംകിഷോർ കുമാറുംഹിന്ദിഗാനം പെയ്യിക്കുമായിരുന്നു.അച്ഛന്റെ കൈവിരലിൽസഡൻ ബ്രേക്കിട്ട്കളിവീണക്കാരന് മുന്നിൽ മടിയൻകള്ളപ്പയ്യിനെപ്പോൽഒറ്റ നിൽപ്പായിരുന്നു.കളിവീണക്കാരന്റെവിരൽതുമ്പിൽഗായകരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും,മോനതിൽ തൊട്ടാൽചട്ടിയിൽ കെട്ടിയ ഒറ്റക്കമ്പി ഈറ്റയോട് വഴക്കിടുമെന്നുംഅച്ഛൻ പറയുമായിരുന്നു.ഏങ്ങിയേങ്ങിക്കരഞ്ഞു്ശ്വാസം നിലക്കാൻ നേരംഇരുപത്തിയഞ്ച് കാശിന് കളിവീണ…
