“മോഹം ‘
രചന : ജോസഫ് മഞ്ഞപ്ര✍ ഒരു പുവാകാൻമോഹിച്ചു ഞാൻപക്ഷെ,വെയിലേറ്റ് വാടിപോകില്ലേ?നക്ഷത്രമാകാൻ മോഹിച്ചുപക്ഷെ,പകലിൽ അതന്യമല്ലേ?പുസ്തകമാകാൻ മോഹിച്ചുപക്ഷെ,അതെപ്പോഴും തുറക്കുന്നില്ലല്ലോ?ശലഭമാകാൻ മോഹിച്ചുപക്ഷെ,അതിന് ആയുസില്ലല്ലോ?ഒരു പുഴയാകാൻ മോഹിച്ചു.പക്ഷെ,വേനലിൽ വരണ്ടു പോയാലോ?സൂര്യനാകാൻ മോഹിച്ചുപക്ഷെ,രാത്രിയിൽ സൂര്യനില്ലല്ലോ?ചന്ദ്രനാകാൻ മോഹിച്ചുപക്ഷെ,പകൽ ചന്ദ്രനില്ലല്ലോ?പിന്നെ??സ്നേഹമായി തീരാം. അതൊരിക്കലുംമരിക്കുന്നില്ല,മറക്കുന്നില്ല!!!മയങ്ങുന്നില്ല,!!നശിക്കുന്നില്ല!!നമുക്ക്പരസ്പരംസ്നേഹമായിത്തീരാം,സ്നേഹിച്ചുപോകം ❤