രചന : സതീഷ് വെളുന്തറ.✍

എന്തെടീ ചക്കീ നീ പോരണില്ലേ
ഇന്നാറു കോൽ പാടത്ത് കൊയ്ത്തല്ലേടീ
ഏനും വരണുണ്ട് കാളി പെണ്ണേ
ചേമ്പ് പുയുങ്ങാനടുപ്പത്താടി
ചേമ്പ് കയിച്ചിട്ട് പോരെടീ നീ
ഏനെന്നാലങ്ങോട്ട് ചെന്നിടട്ടെ
പാടമൊരുക്ക്യതും വിത്ത് വെതച്ചതും
എൻ ചോവനാണെടീ ചക്കി പെണ്ണേ
ഏനൊപ്പം കൂടി കള പറിയ്ക്കാൻ
ഓനപ്പം ചൂണ്ടയ്ക്ക് പോയല്ലോടീ
ചന്ദിരൻ പൊങ്ങ്യപ്പം നെടുമീൻപൊരിച്ചതും
കൂട്ടി കുഴച്ചെ ങ്ങൾ ഒപ്പമുണ്ടേൻ
ഞാറു പറിയ്ക്കലും ഞാറ്റടി വേലയും
ഞാറു നടീലും കഴിച്ചേനെടീ
കതിര് വെളഞ്ഞപ്പം തമ്പിരാനുള്ളില്
ഏറെ തന്തോയം പെരുത്തെടിയേ
ആ ആറു കോല്‍ പാടത്തെ കൊയ്ത്തല്ലേടീ
പോരണേൽ നീ കൂടി പോരെടിയേ
എന്നാലങ്ങാഞ്ഞു നടക്കട്ടേനും
നേരം പൊലരാൻ തുടങ്ങ്യല്ല്യോടീ

സതീഷ് വെളുന്തറ.

By ivayana