ഒമിക്രോണ്‍!
കുറുങ്ങാടന്‍* ഒമിക്രോണ്‍ വളരുന്നു പാശ്ചാത്യദേശങ്ങളി-ലോട്ടല്ല ഭയഭാരം ലോകജനത്തിന്നുള്ളില്‍!വൈറസില്‍ രൂപമാറ്റം വന്നുള്ള വകഭേദംവൈറലായ് ലോകമെങ്ങും വേഗേനപടരുന്നു!വാക്സിന്റെ പ്രതിരോധശക്തിക്കുകീഴടങ്ങുംവികാസരൂപിയായ പുത്തനാം വൈറസും!ഒമിക്രോണ്‍ വൈറസിന്റെ പുത്തനാമാക്രമത്തെതടുക്കാനുള്ള ശേഷി നമ്മളിലുണ്ടാവട്ടേ!ഒമിക്രോണത്രമാത്രം മാരകവൈറസല്ലപടരും വേഗമേറുമെന്നാരു വിശേഷണം!ജാഗ്രത,യധിതീവ്രജാഗ്രതയൊന്നുമാത്രംനിഗ്രഹച്ചീടുവാനീയൊമിക്രോണ്‍ മാരകത്തെ!ആല്‍ഫയും ബീറ്റ, ഗാമ, ഡല്‍റ്റയു, വൊമിക്രോണു-മതീവതീവ്രഭേദമന്ത്യത്തില്‍ വരും ‘പൈ’യും!അഞ്ചോളം വൈറസിനം വന്നിതാ…