രചന : വി. കൃഷ്ണൻ അരിക്കാട്.✍

ജാതകക്കള്ളിയിലന്നു കുറിച്ചിട്ടൊ
രക്ഷരം നോക്കിഗണിച്ചു.:
ജാതകം പാപമാ, ആദ്യമായ താലി
യണിയിക്കുo, മാരനപമൃത്യു പൂകും.
ഇല്ലാ പ്രതിവിധിയിതു പാപ ജാതകം
വൈധവ്യ യോഗംഭവിക്കാം.
ദൈവ പ്രതിപുരുഷനായുള്ള ജോ
ത്സൃൻ്റെ, വാക്കുകൾ കേട്ടവൾ ഞെട്ടി
ചിന്തയിലാണ്ടവളൊരുത്തരം കണ്ടെത്തി
രണ്ടാമനോടൊത്തു വാണീടാമെന്ന്.
ജാതകക്കള്ളിയിലെ പാപപരിഹാരമായ്
ചതും രംഗപ്പലകയിലെ കരുക്കൾ നീക്കി.
സ്നേഹം കൊടുത്തവൾ വാങ്ങിയൊരു ബലിമൃഗത്തിനെ
താലിചാർത്തിപ്പിച്ചവൾ കഥ മെനഞ്ഞ്.
വരണമാല്യം ചാർത്തി നാളുകൾ കഴിഞ്ഞിട്ടും
താലിചാർത്തിയവൻ ചത്തതില്ല.
ജോത്സൃ പ്രവചനം സാദ്ധ്യമായീടുവാൻ
ചില കൈക്രിയകൾ ചെയ്യുവാനായുറച്ചു.
ക്രൂരവിനോദമായ് ഇല്ലായ്മ ചെയ്യുവാൻ
കാരണമതന്ധവിശ്വാസം തന്നെ.
ജാതകക്കള്ളികളിൽ നുഴഞ്ഞുകയറുന്ന
ചൊവ്വയുടെ ക്രൂരതയപാരം തന്നെ

വി. കൃഷ്ണൻ അരിക്കാട്.

By ivayana