രചന : അഫ്സൽ ബഷീർ തൃക്കോമല✍

മനുഷ്യനെ കൊല്ലുന്ന
കാകോളമാണ് പ്രണയം .
ഒന്നിക്കാനും ഒരേ മനസ്സാകാനാകാത്തതുമായ
നഷ്ട പ്രണയം പ്രതികാരാഗ്നിയായി
പകയായി ഉന്മൂലനത്തിനായി
വെമ്പൽ കൊള്ളുന്നു .
പിന്നെയും വെറുതെ പറഞ്ഞു
നടക്കുന്നു പ്രണയത്തോളം
വിശുദ്ധമായി മറ്റൊന്നുമില്ലെന്ന്
ലോകത്തേറ്റവും കൂടുതൽ ആളുകൾ ചതിയിൽ പെട്ടത് പ്രണയത്തിലാണ്.
പിന്നെയും പറയുന്നു പ്രണയം ദിവ്യമെന്ന് .ഇനിയും ഇത് പറയരുത്
ന്യൂന പക്ഷം മറിച്ചുണ്ടെങ്കിലും
അവരും അസംതൃപ്തരാണ് …
സംശയത്തിൽ തുടങ്ങി, ഒരുമിക്കില്ലന്നുറപ്പായാൽ
രണ്ടിലൊരാൾ അകന്നു പോയൊരു
കാലമുണ്ടായിരിക്കാം ഇന്നോ
പ്രണയ പകയെന്ന ഓമന പേരിൽ രണ്ടിലൊരാൾ കൊന്നു തള്ളിയിട്ട്
കൂസലിലില്ലാതെ കുമ്പസാരം
നടത്തി പൊതു സമൂഹത്തെ
നോക്കി പൊട്ടി ചിരിക്കുന്നു
ചിരിയിൽ തുടങ്ങി
കണ്ണീരിലവസാനിക്കുന്ന
വെറും പാഴ് ശ്രമമാണ്
പ്രണയമെന്നു തിരുത്തി വായിക്കാനപേക്ഷ ….

അഫ്സൽ ബഷീർ തൃക്കോമല

By ivayana