പാദാരവിന്ദം സമർപ്പിതം.!
രചന :എം.എ.ഹസീബ് പൊന്നാനി ✍ വഴിദൂരമേറെ നാം ഒരുമിച്ചൊരുടലിൻചൂടുചൂരറിഞ്ഞു നടന്നതല്ലേ.. വാസന്ത ചൈത്ര ഋതുപരിണാമങ്ങൾവേറിട്ടറിഞ്ഞതാണിത്രയും നാളുകൾവക്കാണമില്ലാ-തയനങ്ങളേറേ ചരിച്ചതാണു നാം. വൈദേശ തീരങ്ങൾവാനമേറി പറന്നപ്പൊഴുംവാസരങ്ങളടർന്നുയിരിലണയുംവക്രതകളുമിടയ്ക്കിടെ-വന്നെത്തും ഋതജീവിത സരണികളിൽ ഗഹ്വരാന്തര ഗഹനകരാളതിമിരങ്ങൾ തേടിയഗർഹ്യജീവിതനുപ്ത ഗമനങ്ങളിൽ.. യാഗാശ്വമൂറ്റം, ബന്ധിതപാശങ്ങൾ പൊട്ടിച്ചെറിഞ്ഞു ചിറകുമുളപ്പിച്ചപതിതയൗവന തീക്ഷ്‌ണതകളിൽ മാർദ്ധവമേറുമാരാമങ്ങളിൽ..മർമഘ്നാനുഭവ പീഡ…
