വെള്ളം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ വെള്ളം തുള്ളിയും കളയരുതേതുള്ളിയായ്ത്താഴെ വരുന്നതല്ലേഒഴുകുവാനുള്ളിൽ കൊതിയല്ലേതടയുവാൻ മനുഷ്യൻ ശ്രമിക്കയല്ലേ? കരയെപ്പുണരുന്നത് പതിവല്ലേകരയില്ലാതാക്കുന്നത് നമ്മളല്ലേനമ്മുടെചെയ്തികൾ മറയ്ക്കരുതേമലിനമാക്കുന്നത് നമ്മൾ തന്നെയല്ലേ? കടലിൽപ്പോയ്ച്ചേരുക ദൗത്യമല്ലേകടലമ്മ കാത്തുകാത്തിരിക്കയല്ലേപ്രകൃതിയരുളിത്തന്ന വരമല്ലേവരമാറ്റിവരയ്ക്കുന്നത് മനുഷ്യനല്ലേ? തുള്ളിയായ്പ്പെയ്യുമ്പോൾ അമൃതമല്ലേവെറുംവെള്ളമെന്ന പേരിൽ തളച്ചില്ലേകണ്ണടച്ചിരുട്ടാക്കി നടന്നുപോകല്ലേവരുംതലമുറയ്ക്കുത്തരം നൽകേണ്ടേ…
