തൊഴിലിനെ ലാളിച്ചവൻ
രചന : ജയൻതനിമ ✍ ആളിക്കത്തുമഗ്നിച്ചിറകുമായാകാശം.ചുട്ടുപൊള്ളിച്ചുരുകി വീശും കാറ്റ്.ഉണങ്ങിയ ശിഖരങ്ങൾക്കടിയിലിത്തിരിതണലിലിറ്റു ജലത്തിനായ് കേഴും പറവകൾ.വീണ്ടു കീറി വറ്റിവരണ്ട പുഴകൾ.ഉറവ വറ്റി , ചുരത്താത്ത കിണറുകൾ, നീർത്തടങ്ങൾ.കത്തിപ്പഴുക്കുമീ ഭൂഗോള പരപ്പിൽപൊരിവെയിലിൽ, പിടയുമിടനെഞ്ചുമായ്പശിയടക്കാൻ പാടുപെടുന്ന പണിയാളർ.സൗധങ്ങൾ പടുത്തും ചക്രങ്ങൾ തിരിച്ചുംഅദ്ധ്വാനിക്കുന്നവർ.ആജ്ഞാപിക്കുന്നവനല്ലആജ്ഞാനുവർത്തിയനുസരണ ശീലൻ.അടിയാളനടിമ.അവനാണുടയോൻ.തൊഴിലിലാളി കത്തുന്നവൻതൊഴിലിനെ ലാളിക്കുന്നവൻ.ഭൂമിയിലെ…
