കളമൊഴി യമുന
രചന : പാപ്പച്ചൻ കടമക്കുടി ✍ കളയമുനേ നീ കളിമൊഴി പാടിക്കളിയാണോ ,പുളകമിതെന്തേ കനവിലൊരാളെക്കണി കണ്ടോ,വളകളിതെല്ലാം കലപിലതല്ലിച്ചിരിയല്ലേഒളിമിഴിനീട്ടിത്തിരയുവതാരേ, പറയില്ലേ ? നവനറുവെണ്ണച്ചിരിയുതിരും തേനധരങ്ങൾ,കവിതകളെല്ലാം ചിറകുവിരിക്കും നയനങ്ങൾ,അവികലമേതോ പ്രണയമാെളിക്കും പുരികങ്ങൾ,അവനിവിടെങ്ങോ മുരളിയുമായിട്ടണയുന്നു …! മലരുണരുന്നൂ,കിളികരയുന്നൂ,ചെറുകാറ്റി-ന്നലയലയുന്നൂ ,മരമുലയുന്നൂ പുതുമേളം,അവനണയുമ്പോൾ വനമുണരുന്നു പ്രണയാർദ്രം,അവനതിമോദം പകരുമെനിക്കും മണിവർണ്ണൻ…
