തായ് വേരുകൾ .
രചന : ജെയിൻ ജെയിംസ്* മുത്തശ്ശൻ മരമായിരുന്നുപഴഞ്ചൊല്ലുകൾ നിറയുംശക്ത ശാസനകളാൽകുടുംബത്തിന്റെ അസ്ഥിവാരംവരെയെത്തി വാത്സല്യനിറവോടെപൊതിഞ്ഞ് സൂക്ഷിച്ച ആൽമരംഉമ്മറക്കോലായിലിരുന്ന്ഒറ്റനോട്ട നിരീക്ഷണത്താൽവീടകമ്പുറംസുരക്ഷയൊരുക്കിയിരുന്നകാവൽമരംമുത്തശ്ശി അതിന്റെ വേരുംവയസറിയിച്ചഅറിവില്ലാ ചെറുമകളുടെമനസ് വരെ പടർന്നു ചെന്ന്ചോദ്യങ്ങളില്ലാതെയവളെവായിച്ചറിഞ്ഞ്… കരുതലുകളാൽഅവൾപ്പോലുമറിയാതെയവളിൽഅപമാനത്തിന്റെ കറ വീഴാതെ കൂട്ടുകാരിയെപ്പോലെ കാത്തഉൾക്കാഴ്ച്ചയുടെ വേര്…കൗമാരത്തിൽലക്ഷ്യംത്തെറ്റിപ്പറക്കുവാൻവെമ്പുന്ന ചെറുമകന്റെയുള്ളിലെചോരത്തിളപ്പിൻ കളകളേചുവടോടെ പിഴുതുമാറ്റിഅവിടെ നന്മയുടെ വിത്തുകൾപാകി…
