ശിലാലിഖിതങ്ങൾ.
രചന : ദിജീഷ് കെ.എസ് പുരം. അജ്ഞാത ശിലായുഗ ചിത്രകാരാ,ഈ ഗുഹാഭിത്തിയിൽ നീ തീർത്തകൊത്തുചിത്രങ്ങൾക്കുള്ളിൽ ലയിക്കവേ,അറിയാത്ത ലിപിയിലെ ഗൂഢമന്ത്രാക്ഷരങ്ങളിൽമുഴങ്ങിയെത്തുന്നു ഭൂതവൈദ്യുതിവീചികൾ!കാലം വരച്ചിട്ട താന്ത്രികക്കളത്തിൽ ഞാൻമോഹനിദ്രയിൽ നീയായി മാറുന്നു! നിദ്രയില്ലാത്ത മഹാവനത്തിന്റെരൗദ്രസങ്കീർത്തനം, അന്തമില്ലാതെചൊല്ലിത്തകർക്കുന്നു പേച്ചീവീടുകൾ.കരുത്തിന്റെ വന്യമാമൊറ്റത്തേർതെളിച്ചെത്തുംവ്യാഘ്രഗർജ്ജനം ഭയപ്പിച്ച മാത്രകൾ.ചന്ദ്രസാമ്രാജ്യം വിശാലമാക്കുവാൻയുദ്ധംനയിക്കുന്ന നക്ഷത്രയോദ്ധാക്കൾ,ആകാശക്കടൽമുറിച്ചെത്തും അംഗാരയാനങ്ങൾഅത്ഭുതംകൊള്ളിക്കും…
