നീയെന്ന കാവ്യം.
രചന : ജീ ആർ കവിയൂർ. നിന്നോര്‍മ്മകള്‍ പൂക്കുന്നിടത്തുമൗനത്തിനു ഗന്ധമേറെ ..നിന്നിലായി മിടിക്കുംഹൃദയ താളത്തിനു ഹൃദന്തം ..നിന്‍ കരവലയത്തിന്റെചൂടെറ്റു മയങ്ങുന്ന രാവും ..നീ ഉള്ളപ്പോള്‍ അറിഞ്ഞില്ലഊരുവിലക്കുകളുടെ നൊമ്പരം ..നീയൊരു തണല്‍ മരംഅതില്‍ പൂക്കും പുഷ്പം ഞാനും ..ആകാശക്കുടക്കീഴിൽ നാം ഇരുവരുംസഞ്ചരിക്കുന്നു മറിയതെ…
