അഭിജാതരല്ലാത്ത ഞങ്ങൾ…… Mangalanandan TK
അഭിജാതരല്ലാത്ത ഞങ്ങൾ,സ്വരാജ്യത്തി-ലഭയാർത്ഥി പോലെ ഹതഭാഗ്യർ.പുഴുകുത്തി വാടിയ ഗർഭപാത്രങ്ങളിൽപിറവിയെടുത്ത ഭ്രുണങ്ങൾ.വ്രണിത ബാല്യങ്ങളീ വഴിയിൽ ചവിട്ടേറ്റുചതയാൻ കുരുത്ത.തൃണങ്ങൾ.മൃദുകരസ്പർശനമേല്ക്കാതെ കാഠിന്യപദതാഢനത്തിലമർന്നുംതലചായ്ക്കുവാനിടം കിട്ടാതെ ഭൂമിയിൽഅലയുന്ന രാത്രീഞ്ചരന്മാർ.മഴയത്തു മൂടിപ്പുതച്ചു കിടക്കുവാൻകഴിയാതലഞ്ഞ കിടാങ്ങൾ.അഭിജാതരല്ലാത്ത ഞങ്ങൾ,തലക്കുമേൽഒരു കൂരസ്വന്തമല്ലാത്തോർ.വറുതിയിൽ വറ്റിവരണ്ട മുലഞെട്ടുകൾവെറുതെ നുണഞ്ഞ ശിശുക്കൾ.മൃദുലാർദ്ര മാതൃത്വ മൊരു മിഥ്യ മാത്രമെ-ന്നറിയാതറിഞ്ഞ കിടാങ്ങൾ.കരയുന്ന കുഞ്ഞിനും…