മൃഗശാല
രചന : പാപ്പച്ചൻ കടമക്കുടി ✍ ഇന്നലെ കണ്ടപ്പോള്‍ നീയൊരു കുഞ്ഞാട്തുള്ളിച്ചാടിക്കളിച്ചങ്ങനെ.ഇണങ്ങിക്കുണുങ്ങിയെത്തുന്നമാന്‍കിടാവായി പിന്നീട് .കണ്ണില്‍ക്കണ്ണില്‍ കൊമ്പുരസവേപഞ്ഞിത്തുണ്ടായി ,മുയല്‍ക്കുഞ്ഞായി .മൂക്കും ചുണ്ടുംകൗതുകത്തോടെ വിറപ്പിച്ച്മടിയിലെ സ്വപ്നവെണ്മകളില്‍പൂച്ചക്കുട്ടിയായ് കുറുകി .ആകാംക്ഷകളുടെ തളിരൊടിക്കാന്‍കഴുത്തു നീട്ടിനീട്ടി ജിറാഫായി .രഹസ്യങ്ങള്‍ ചവച്ചരച്ചുസകലതും അയവെട്ടിക്കൊണ്ട്പശുവിനെപ്പോലെപാലും സമൃദ്ധിയുമായി .തീമണല്‍ക്കാടുകളെല്ലാംഅലസം അനായാസം പിന്തള്ളി ഒട്ടകത്തെപ്പോലെ…
