രചന : ബിന്ദു വേണു ചോറ്റാനിക്കര✍

ആമോദം ചിത്തത്തിൽ ക്ഷണപ്രഭ വേഗത്തിൽ
മയൂഖം പോൽ പടരുന്നു!
മനം മയൂരമായ് പീലിനീർത്തിയാടുമ്പോഴും,
ഒന്നിനുമാകാതെ മൗനത്തിൻ കൂട്ടിൽ!
കാലമേൽപ്പിച്ച മുറിവിൻ നോവുകളേറെയാവാമവൾ
മൗനമാം വല്മീകത്തിലമരുന്നത്!
ഇഷ്ട്ങ്ങളോരോന്നുമവളിലിന്നുമാരോടു
മൊഴിയുവനാവാതെ ഉള്ളിന്റെയുള്ളിൽ!
സപ്തവർണ്ണങ്ങൾ ചാലിച്ച മഴവിൽത്തേരിൽ
കൂട്ടായെന്നുമവളിലെ മോഹങ്ങൾ!
കാലചക്രം മുന്നോട്ടോടുമ്പോൾ
ഒപ്പത്തിനൊപ്പമവളുടെയിഷ്ടവും പിറകെ!
മോഹമനോരഥം
അനന്തമാം നീലവിഹായസ്സിൽ
മേഘഗണങ്ങൾക്കിടയിലൂടെ അലസമായങ്ങനെ പാറിപ്പറന്ന്!
കാർമേഘംപോൽ ചിലതെല്ലാം വിഘ്‌നമായ് വീഥിയിൽ നിരനിരയായ്!
മേഘത്തിൻ നൊമ്പരം മഴയായ് പെയ്തിറങ്ങുമ്പോൾ
മനതാരിലുമതിൻ പ്രതിഫലനം!
പെയ്തൊഴിഞ്ഞ വാനിടം പോൽ ഉൾത്തടങ്ങളും
ആത്മനിർവൃതിയിൽ!

ബിന്ദു വേണു

By ivayana