ഞങ്ങളും പ്രണയിക്കുന്നു..
രചന : മീനാക്ഷി സ ✍ പറയാന്‍ മറന്ന വാക്കുകളുംകേള്ക്കാന് കൊതിച്ച വാക്കുകളുംമഴച്ചാറലായിറ്റുമ്പോള്തകരകള് പോലെആഴങ്ങളില് നിന്ന്പ്രണയം മുളയ്ക്കുന്നു.പ്രണയത്തിന്റെ വഴികളില്പറഞ്ഞ വാക്കുകളത്രയുംകരിയിലകളായ് പറക്കുമ്പോള്പ്രണയം മരിക്കുന്നു.വെള്ള പുതച്ചപ്രണയജഢങ്ങളെവെണ്ണക്കല്ലിനുള്ളില്സ്മരണഹേതുവാക്കിയരണ്ട് പ്രണയിനികള്‍!!പെറുക്കിയെടുത്തപ്രണയത്തുണ്ടുകള്പായില് പൊതിഞ്ഞ്പ്രണയത്തെ തുന്നിക്കെട്ടുന്നുപ്രണയപാളങ്ങളില്!ഒരു ബര്‍ഗറിന് രുചിയ്ക്കൊപ്പംഅലിഞ്ഞു തീര്ന്നൊരുമധുരത്തിനൊപ്പം, വിരല്‍തുമ്പ്-വരയ്ക്കും വന്യമാംവാക്കുകള്ക്കൊപ്പം‘ഹായില്‍’ തുടങ്ങി ‘ബൈയില്‍’ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകൾക്കിടയിലൂടെഞങ്ങളും പ്രണയിക്കുന്നു..
