കിളിയുടെദു:ഖം
രചന : ബാബുഡാനിയല് ✍ കാത്തിരിക്കുന്നു പ്രിയതേ നിനക്കായികൂടൊരുക്കിഞാന് കാതങ്ങള്‍ക്കിപ്പുറം.വരിക മല്സഖീ ഒരുനോക്കുകാണുവാന്അരികെ, മുഗ്ദ്ധഹാസം പൊഴിച്ചുനീ. കോര്‍ത്തുപോയില്ലെ മാനസം നമ്മളെവേര്പെടുത്തുവാനാകാത്തൊരീവിധം.പാര്ത്തിരുന്നെന്റെ കണ്കള്തുടിക്കുന്നുപച്ചിലച്ചാര്ത്ത് മേഞ്ഞൊരീകൂട്ടിലും. നീലവാനിലും കാനനം തന്നിലുംനീലസാഗരമേലാപ്പുതന്നിലും,നിന്നൊടൊത്തൊന്നു പാറിപ്പറക്കുവാ-നെന്മനമെത്ര നാളായ് കൊതിക്കുന്നു. തുള്ളിത്തുളുമ്പുന്നുമാനസം മേല്ക്കുമേല്.!തുടിതുടിക്കുന്നു നിന് സവിധേയണയുവാന്‍.!.നിന്നെയോര്‍ത്തെന്റെ മാനസവീണയില്നേര്ത്തരാഗമുതിരുന്നു മല്സഖീ.!
