സ്വസ്തി.
രചന : ടി.കെ.രഘുനാഥ്✍ മേഘപാളികൾക്കുള്ളിലെ ജ്വാലതൻചീളുപോലെ നിന്നോർമ്മകൾ പെയ്യവേ,സാഗരത്വം ശയിക്കുമീ വാനിലെനീലിമക്കൊടും കാട്ടിലൂടങ്ങിനെ കൂരിരുട്ടിലും കാലമാം സാരഥിതേരുരുട്ടിത്തെളിക്കുമീ വീഥിയിൽഞാനുയിർക്കുന്നു നിന്നിലേയ്ക്കിപ്പൊഴുംനാമൊടുങ്ങിത്തരിച്ചൊരീ ഭൂമിയിൽ… പിന്നെ ഏതോ ശിലാസ്വത്വ മൂകമായ്ഉള്ളിലേതോ നിരാലംബ മൗനമായ്കണ്ണുറങ്ങാത്തൊരുച്ച നക്ഷത്രമായ്നിന്നെയും നോക്കി നില്പ്പുഞാനിപ്പൊഴും ഉഷ്ണമേറിത്തിളയ്ക്കുമിപ്പാതയിൽഉൽക്കയേറ്റു നാം വീണുപോയെങ്കിലുംഅപ്പുറത്തേയ്ക്കു പോകുന്ന യാത്രയിൽ…
