🌲ഒഴുകിയെത്തുന്ന പുല്ലാങ്കഴിലൂടെ🌳
രചന : കൃഷ്ണമോഹൻ കെ പി ✍️ ഒഴുകിയെത്തുന്നു, ഓടക്കുഴൽ നാദംഒടുവിൽ, മാമക ചിത്തം കുളിർപ്പിക്കാൻഒരുങ്ങി നില്ക്കുമീ ഭൂമി തന്നുള്ളത്തിൽഒരു ദിവാസ്വപ്നം, പാകിത്തളിർപ്പിക്കാൻ…ഒരുമയോടെയിച്ചരാചരമൊക്കവേഒരു പ്രണവത്തിൻ നാദം ശ്രവിക്കുന്നൂഒളികണ്ണോടെ ജഗത്തിൻ്റെ മാനസംഒലിയലയതിൽ മഗ്നമായ്ത്തീരുന്നൂഅമരവീഥിയിലാടിത്തിമിർക്കുന്നഅരുണവീചികളാകാശമാകവേഅതിമനോഹര വർണ്ണങ്ങൾ തൂകുന്നൂഅതുകണ്ടീബ്ഭുവി, കോരിത്തരിക്കുന്നൂഅവനിതന്നുടെ, ഭാവഹാവാദികൾഅനുനിമിഷവും മാറിമറിയുന്നൂഅമൃത സംഗീതം പേറും…
