രചന : ബേബി മാത്യു അടിമാലി✍

നക്ഷത്ര ശോഭയിൽ മിന്നിതിളങ്ങുന്ന
നിത്യ സത്യത്തിന്റെ ദിവ്യ രൂപം
അപരന്റെ കണ്ണിലെ കണ്ണീർ തുടക്കുവാൻ
കരുണയാം ചർക്കയിൽ നൂൽനൂറ്റവൻ
പിന്നിട്ട ജീവിത വഴികളിലൊക്കെയും
ദിവ്യപ്രകാശം ചൊരിഞ്ഞ സൂര്യൻ
അനുയാത്ര ചെയ്തൊരു സോദരർക്കെല്ലാം
അലിവിന്റെ കിരണമായ് തീർന്ന ബാപ്പു
ആയുധമെന്താതെ അഹിംസയാം മന്ത്രത്താൽ
നാടിന്റെ സ്വാതന്ത്ര്യം നേടിയെടുത്തവൻ
മാനവത്വത്തിന്റെ ഋതുവർണ ശോഭയായ്
നിത്യ സുഗന്ധമാം പൂവായ് വിടർന്നവൻ
ഉററവർക്കലിവാർന്ന ശക്തിയായി
ദുഃഖിതർക്കാശ്വാസ മുക്തിയായി
യുഗപുരുഷാന്തര വെളിച്ചമായ് തീർന്നവൻ
മാനവസ്നേഹ മഹാവൃതശുദ്ധിയിൽ
സമഭാവനാദർശം പകർന്നുതന്നോൻ
ഭരതഭൂവിന്റെ രാഷ്ടപിതാവിന്
ഹൃദയപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടെന്റെ
എളിയ സാഷ്ടാഗ പ്രണാമം പ്രണാമം.

ബേബി മാത്യു അടിമാലി

By ivayana