എന്റെ പേന
രചന : സുരേഷ് പൊൻകുന്നം✍ ഞാനെന്റെ മുറിവിൽ കുത്തുമ്പോൾശത്രൂ നീയെന്തിനാണ് പുളയുന്നത്?ഞാനെന്റെ മുത്തച്ഛന്മാരുടെദണ്ഡങ്ങളെക്കുറിച്ചോർക്കുമ്പോൾനീയെന്തിനാണ് ശത്രൂ..പല്ലിറുമ്മുരുന്നത്?ഞാനെന്റെ മുത്തശ്ശിമാരുടെമാർച്ചട്ടയഴിഞ്ഞു വീണപാടത്തിനോരത്തെ മാടത്തെക്കുറിച്ച്പാടുമ്പോൾ നീയെന്തിനാണ് വിയർക്കുന്നത്?ഞാനെന്റെ ചരിത്രത്തെക്കുറിച്ച്കൂടെക്കൂടെ പറഞ്ഞു കൊണ്ടേയിരിക്കും,എനിക്കറിയാം ശത്രു മേലാളാ..നീയൊരധമചരിത്രം പേറുന്നവനാണ്ഒരിക്കലും കുലീനമായൊരു സംസ്കാരംനിനക്കുണ്ടായിരുന്നില്ലഉവ്വ്,അകക്കണ്ണാലേഞങ്ങളെല്ലാം കാണുന്നുണ്ട്നായ്ക്കും നരിക്കുംനടക്കാൻ കഴിയുന്ന വഴിയിലൂടെനടക്കാൻ കഴിയാതെഭീതിയിൽ ജീവിച്ച…
