ബോയ്സ് ഹോസ്റ്റൽ
രചന : അഖിൽ പുതുശ്ശേരി✍ അവന്റെ മുറിചുവരിൽചലച്ചിത്രതാരങ്ങൾഅബ്ദുൾ കലാംചെകുവരഎം ടിഅങ്ങനെ ചിലർ.ശയ്യാതലത്തിൽകോണിൽചുരുണ്ട കുപ്പായംനിലത്തുഎരിഞ്ഞു തീരാത്ത ബീഡി.ഒതുക്കിവയ്ക്കാത്ത വിരിപ്പ്.ദ്രുതരാഗാലാപംതകർന്നപാതാളധ്വനി, ആ മാറ്റൊലിഅടുക്കി വയ്ക്കാത്ത പുസ്തകംതകിടംമറിഞ്ഞമേശപ്പുറം,അതിലെ അടച്ചുവയ്ക്കാത്ത മഷിപ്പേനവാർന്നു നിലയ്ക്കാത്തഅവനിലെച്ചോര.നീണ്ടുനിവർന്നമെത്തയിൽഅവന്റെമായാത്ത വിയർപ്പുതുള്ളികൾ.തുറന്ന പുസ്തകംപിളർന്ന മനസ്സാകാംഅവന്റെ ചിന്തകൾമിന്നാമിനുങ്ങായ്പുകമറയെ കീറിമുറിക്കുന്നു.അവൻ പിച്ചിയെറിഞ്ഞവാക്കുകൾഎറിയാൻ വച്ചവഞെരിയാൻ വച്ചവപ്രളയത്തിനു മീതെപടരാൻ വച്ചവ.സ്ത്രീക്കുവേണ്ടിമാതൃഭൂമിക്കു…
