മാനസ ജാലകം
രചന : മായ അനൂപ്✍ മാനസ ജാലക വാതിൽ തുറന്നൊരുമധുമാസ രാവിൻ മണിപ്പിറാവേമന്ദസ്മിതത്തിൻ മധുരിമയാലെന്നെമോഹത്തിൻ മുത്ത് നീ അണിയിച്ചുവോ ഏതൊരു സന്ധ്യ തൻ സിന്ദൂരം ചാർത്തി നിൻപൂങ്കവിളാകെ ചുവന്നിരിപ്പൂഏതൊരു മാസ്മര ഭാവത്താലെന്മനംനിന്നിലേയ്ക്കനുദിനമോടി വന്നൂ ഏകാന്തമായോരീ തീരത്ത് വന്നെന്റെചില്ലയിൽ കൂടൊന്ന് കൂട്ടിയാലുംപാറിപ്പറന്നു നീ…
