കുതിപ്പ്
രചന : ഷാജു. കെ. കടമേരി✍ തീപ്പിടിച്ച ആകാശത്തിന് ചുവടെവായ പിളർന്ന കടൽക്കണ്ണുകൾനമ്മളിലേക്കിറങ്ങി വരുമ്പോൾതീക്കൊടുങ്കാറ്റിലുടഞ്ഞ് വീണസമത്വം വരികൾക്കിടയിൽകുതറി പിടയും.അസ്വസ്ഥതയുടെ മുറിവുകൾതുന്നിക്കെട്ടിയ കാലത്തിന്റെചിറകുകളിൽ ദൈവംവെള്ളരിപ്രാവുകളുടെ ചിത്രംവരയ്ക്കാൻ കൈകൾ നീട്ടും.മേഘപടലങ്ങൾക്ക് നടുവിൽനിന്നും മിന്നൽവെളിച്ചംപുഴയുടെ ഓളങ്ങളിലേക്കിറങ്ങിവരും.അടിക്കാടുകളിൽ നിന്നുംതളിർത്ത ചില്ലകൾഒരുമയുടെ ചരിത്രം വരയ്ക്കാൻതൊട്ടുരുമ്മും.പുലർവെട്ട തുടുപ്പിന്റെ നിലിച്ചകണ്ണുകളിൽ വെട്ടിയരിഞ്ഞിട്ടഉടയാടകൾ…
