🌹അമ്മ, ഒരു ഭ്രാന്തൻ്റെ ചിന്തകളിലൂടെ🌹
രചന : കൃഷ്ണമോഹൻ കെപി ✍ ആർത്തവരക്തത്തിലൂടെയൊഴുക്കിക്കളയാതെഅണ്ഡത്തെയന്തർഗൃഹം തന്നിലായ് സൂക്ഷിച്ചവൾ,പുംബീജസംയോഗത്താൽ,കരുവായ്ത്തീർത്തൂ, പിന്നെപുത്രനായ് പിറക്കുവാൻ പ്രാർത്ഥനയുരുവിട്ടുഉടലിന്നുയിരിനെ പകുത്തു നല്കീട്ടെന്നെഉത്തമമാകും, ഗർഭപാത്രത്തിൽ വളർത്തിയോൾഉത്തമനായിത്തീരുമെന്നുടെ കുഞ്ഞെന്നുള്ളഉത്കർഷം മനതാരിലെന്നെന്നും, സൂക്ഷിച്ചവൾഊഷരഭൂവിൽ വീണ വിത്തുണ്ടോ മുളയ്ക്കുന്നൂഉർവരതയെന്ന വാത്സല്യപൂരം നല്കീപഞ്ചഭൂതങ്ങളെയും മനസ്സിൽ ധ്യാനിച്ചവൾപഞ്ചാക്ഷരീമന്ത്രമെന്നുമേജപിച്ചവൾഅന്തരംഗത്തിൽവാഴും ദൈവത്തിൻ മഹത്വത്തെഅന്തമില്ലാതെയങ്ങോതിത്തനുദിനംജ്ഞാനവുമജ്ഞാനവും, രാഗവും താളങ്ങളുംജ്ഞാനസ്ഥയുരുവിട്ടു സത്സന്താനത്തിന്നായിഎങ്കിലുമെന്താണമ്മേ,…
