ചിരിമറന്നുപോകുന്നവർ ….
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ അവനൊരുപൂമ്പാറ്റയെപ്പോലെനിഷ്ക്കളങ്കമായി ചിരിച്ചിരുന്നു ..എന്നോ കുത്തുവിട്ടുപോയബന്ധങ്ങളുടെ തിരുശേഷിപ്പുകളെഴുതിയഅവ്യക്തമായ താളുകളെക്കുറിച്ചുഇടറാതെ ചിലമ്പാതെ പറഞ്ഞപ്പോൾഅവനൊന്നു കരഞ്ഞെങ്കിലെന്നുഞാനാശിച്ചിരിന്നു….അത്തിമരപ്പൊത്തിൽ കെട്ടിവെച്ചകരളിന്റെ കഥപറഞ്ഞകാട്ടുകുരങ്ങിനെപ്പോലെകരളുചത്തുപോയവർഅലിവിന്റെ പഴം കാട്ടിചാവുമണക്കുന്നദുരിതക്കടലിടുക്കുകൾകുറുകെ നീന്തിച്ചചതിയുടെ പാട്ടുപാടിയപ്പോൾഅവനൊന്നു വിതുമ്പിയെങ്കിലെന്നുഞാനാശിച്ചിരുന്നു ..കുത്തിപ്പിടിച്ചുനിൽക്കുവാനൊരുമുളന്തണ്ടിന്റെ താങ്ങില്ലാതെകഷ്ടകാലം കൂർപ്പിച്ച കല്ലുകൾകുത്തിനീറ്റുന്ന കഴലുമായ്കെട്ടജന്മത്തിന്റെ കുരിശും ചുമന്ന്സങ്കടമലയേറുമ്പോൾഇറ്റുവീണ ചോരയുടെനോവോർമ്മയിൽഅവനൊന്നു പൊട്ടിക്കരഞ്ഞെങ്കിലെന്ന്ഞാനാശിച്ചിരുന്നു…
