📒 ഇന്നത്തെയാത്മാലാപം🪗
രചന : കൃഷ്ണമോഹൻ കെ പി ✍ ഇണ്ടലാർന്നിരിക്കുന്ന ഇന്നിൻ്റെ മനോഭാവംഇന്നുമിന്നലെയുമീ ഭൂലോകം ദർശിച്ചില്ലാ…ഇന്നലേകൾ തൻ്റെ തല്പത്തിൽ മയങ്ങുന്നൂഇന്നുമീ വിഭ്രാന്തി തൻ തീരത്തു വസിക്കുന്നോർഇന്നിൻ്റെയാതങ്കത്തിൽ, നിമിഷമാത്രകളെണ്ണിഇന്നും ഞാൻ വസിക്കുന്നു, ചൊല്ലുന്നു മന:സാക്ഷിഇത്ര നാൾ കണ്ടിട്ടുള്ള കാഴ്ചകളെല്ലാം, തവഇന്ദ്രിയ, ചോദനകൾ കാട്ടിയ മായാ…
