നിങ്ങളുടെ കണ്ണുകൾ
രചന : ജോയ് പാലക്കാമൂല ✍ നിങ്ങളുടെ കണ്ണുകൾചുവക്കുകയും,മനം തിളച്ച്മറിയുകയും ചെയ്യുന്നുണ്ടോ ?വർത്തമാനകാലത്തിൻ്റെകാഴ്ചകൾഒരു ബോധിവൃക്ഷച്ചുവട്ടിൽഒളിച്ചുവയ്ച്ച്,പലായനം ചെയ്യാൻആഗ്രഹിക്കാറുണ്ടോ?വംശങ്ങളുംഅംശങ്ങളുമായ്പകുത്തുവച്ചവർ,തുറിച്ചു നോക്കാറുണ്ടോ?ഉയർത്തിയമുഷ്ടികൾദുർബലമായ്താഴ്ന്നു പോകാറാണ്ടോ?കൂട്ടുചേരാത്തതിനാൽപക്ഷങ്ങൾകൂട്ടമായ് ആക്രമിക്കാറുണ്ടോ?അനിവാര്യതകളുടെആഗമനകാലമാണത്.മാഞ്ഞു തീരുന്നമനുഷ്യ ശബ്ദത്തിൻ്റെമരണനാളുകളിലെമായക്കാഴ്ചകളാണ്.
