ഇടത്താവളം
രചന : രഘുനാഥൻ കണ്ടോത്ത്✍ അവിചാരിതമൊരപൂർവ്വതയായ്ഭവിപ്പൂ ഭുവനനത്തിലീജന്മസൗഭഗംഇവിടില്ല നിതാന്തവാസമാർക്കുമേഭുവനമിതു സ്നഹേഭവനം,താല്ക്കാലികം!ജന്മംകാത്ത് നീണ്ടനിരയായുണ്ട് ദേഹികൾഗർഭാശയക്കതകിലാഞ്ഞുമുട്ടുവോർബീജാണുരൂപമാർന്നോ,രക്ഷമർഭ്രൂണമായ്നീന്തിക്കരപറ്റാനോങ്ങുവോർ!പഞ്ചഭൂതസങ്കരനശ്വരനിർമ്മിതികളത്രേനാംസഞ്ചാരികൾ മറ്റു ചരാചരങ്ങൾ പോലവേഎങ്ങുനിന്നെന്നറിയാതെ വന്നവർഎങ്ങുപോകുമെന്നറിയാതെ വാഴുവോർജനിമ്യതികൾക്കിടയിലുണ്ടൊരിടവേളജീവിതമെന്നതിനെക്കാണ്മൂ പലർകടുവപോൽ പതുങ്ങി മൃത്യുവാഹരിക്കിലുംകടുകളവുമില്ല വീണ്ടുവിചാരമാർക്കുമേ!
