മുഹമ്മദ് ഹുസൈൻ വാണിമേൽ✍️

കുടുംബം ഒരു ജോലി ഇത്രേം ആയാൽ പിന്നെ തീർന്നു നമ്മുടെ ജീവിതവും സ്വപ്നങ്ങളും….. അല്ലേ …….
എന്നാൽ ചിലരുണ്ട് വീണ്ടും വീണ്ടും ഉയർന്ന സ്വപ്‌നങ്ങൾ കാണുന്നവർ അതിന്നായി നിരന്തരം പരിശ്രമിക്കുന്നവർ…
ബന്ധം കൊണ്ടും പ്രായം കൊണ്ടും അനിയനാണെങ്കിലും സ്വപ്‌നങ്ങൾ കാണാനും അതിന്ന് വേണ്ടി പ്രയത്നിക്കാനും എന്നും ഇവൻ എനിക്ക് പ്രചോദനമാണ്. നമുക്കെല്ലാവർക്കും മാതൃകയാണ്.
ഇതാ ….. വീണ്ടും ……ചരിത്രം എഴുതി ചേർത്തിരിക്കുന്നു……
അയൺമാൻ
3.9 കിലോമീറ്റർ നീന്തൽ
180.2 കിലോമീറ്റർ സൈക്ലിംഗ്
42.2 കിലോമീറ്റർ ഓട്ടം
226 കിലോമീറ്ററിന് മേലെ ദൂരം….
14+ മണിക്കൂറോളം നിർത്താതെ മത്സരിക്കുക..
അസാമാന്യ സ്റ്റാമിന…
മനക്കരുത്ത് ….
എൻഡ്യൂറൻസ്
എല്ലാം വേണ്ട ഇനം.
അപൂർവ്വം പേർക്ക് മാത്രം സാധ്യമാവുന്നത്.
ഉയർന്ന സ്വപ്നം കാണുക, അതിന്നായി നിരന്തരമായ പരിശീലനം നേടുക, പരിശ്രമിക്കുക. പലപ്പോഴായി അലട്ടിയ വേദനകൾ, ഇഞ്ചുറികൾ എല്ലാം തരണം ചെയ്തവസാനം അവനത് നേടിയിരിക്കുന്നു.
അവന്‍റെ അയണ്മാൻ എന്ന ചാമ്പ്യൻ പട്ടം.
കുടുംബത്തിന്, നാടിന്, ഖത്തർ മലയാളീസിന് അഭിമാനനേട്ടം, അഭിമാനനിമിഷം ഇത്.
സമദ് റെസ്‌പെക്ട്സ്, ഒരുപാട് ആഹ്ലാദം ഉള്ള നിമിഷമിത്, നിന്നെ കുറിച്ച്‌ ഒരുപാട് ഒരുപാട് അഭിമാനം.
മുമ്പ് നേടിയ നേട്ടങ്ങൾ താഴെ👇
*ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടി കീഴടക്കി.
*ദുബായ് മിനി അയൺ മാൻ കമ്പ്ലീറ്റ് ചെയ്തു.

 • സോളോ ആയി ബൈക്കിൽ ഓൾ ഇന്ത്യ ട്രിപ്പ് അടിച്ചു വന്നു.
  *നിരവധി റെയ്‌സ്, അത്ലറ്റിക് ഇനങ്ങൾ കംപ്ലീറ്റ് ചെയ്തു.
  *നിരവധി വിദേശ സന്ദർശങ്ങൾ.
 • റഷ്യയിലെ ഉയർന്ന കൊടുമുടി കീഴടക്കി.
  വാണിമേലിന്റെ അയണ്മാന് അഭിനന്ദനങ്ങൾ….
  ശരിക്കും അഭിമാനം സമദ് ബ്രോ💐💐💐
  വി പ്രൌഡ് ഓഫ് യു ❤️

By ivayana