🙏മഞ്ഞപ്പട്ടുടുത്ത ശ്രീകൃഷ്ണ ജയന്തി🙏
രചന : കൃഷ്ണമോഹൻ കെ പി ✍ മനതാരിലുള്ളൊരു ഗുരുവായൂരപ്പൻ്റെമഹനീയരൂപം വിളങ്ങി നില്ക്കുംമധുരമീ വരികൾക്കു സംഗീതമേകുവാൻമുരളികയൂതുന്നു മധുരിപുവുംമലയാളമണ്ണിൻ്റെ സ്വർഗ്ഗമാം ഗുരുവായൂർമലർമണത്താലേ നിറഞ്ഞിടുമ്പോൾമനുഷ്യൻ്റെ ചിത്തത്തിൽ മൃദുമന്ദഹാസത്തിൻമധുരിമ തൂകുന്നു മുരഹരിയുംമധുകൈടഭാന്തകൻ ചുവടുകൾ വയ്ക്കുമ്പോൾമദഭരമാകുന്നു ഹൃദയമാകെമധുരമാംഗീതത്തിൻ അലയൊലിയെത്തുന്നുമനസ്സിൽ കുതൂഹലം ചേർത്തു വയ്ക്കാൻമാനവ ചിന്തയിലേകസ്വരൂപനായ്മാധവൻ വന്നങ്ങവതരിപ്പൂമാറ്റെഴും ഭക്തിയാം…
