രചന : കൃഷ്ണമോഹൻ കെ പി ✍

മനതാരിലുള്ളൊരു ഗുരുവായൂരപ്പൻ്റെ
മഹനീയരൂപം വിളങ്ങി നില്ക്കും
മധുരമീ വരികൾക്കു സംഗീതമേകുവാൻ
മുരളികയൂതുന്നു മധുരിപുവും
മലയാളമണ്ണിൻ്റെ സ്വർഗ്ഗമാം ഗുരുവായൂർ
മലർമണത്താലേ നിറഞ്ഞിടുമ്പോൾ
മനുഷ്യൻ്റെ ചിത്തത്തിൽ മൃദുമന്ദഹാസത്തിൻ
മധുരിമ തൂകുന്നു മുരഹരിയും
മധുകൈടഭാന്തകൻ ചുവടുകൾ വയ്ക്കുമ്പോൾ
മദഭരമാകുന്നു ഹൃദയമാകെ
മധുരമാംഗീതത്തിൻ അലയൊലിയെത്തുന്നു
മനസ്സിൽ കുതൂഹലം ചേർത്തു വയ്ക്കാൻ
മാനവ ചിന്തയിലേകസ്വരൂപനായ്
മാധവൻ വന്നങ്ങവതരിപ്പൂ
മാറ്റെഴും ഭക്തിയാം നെയ്‌വിളക്കൊന്നതിൽ
മായാത്ത പൊൻ ദീപ നാളമായി🎻

കൃഷ്ണമോഹൻ കെ പി

By ivayana