രചന : പ്രിയ വിനോദ് ✍️
ഒടുവിലാ പക്ഷിയും പറന്ന് പോകുന്നു….🥹
ചിറകിൻ്റെ വേദന മഴയായി തോരാതെ…
നെഞ്ചേറ്റ കാറ്റും കുളിർമയും
ഹൃദയത്തിൽ പടർന്നയീ മണ്ണിൻ ഗന്ധവും…
മഞ്ഞിൻ പുതപ്പിട്ട പുലരിയും
വർണ്ണാഭമാം സായന്തനങ്ങളും…
നിത്യഹരിതമാം വഴിയോരങ്ങളിൽ
മൊട്ടിട്ട് വിടർന്ന നിറക്കൂട്ടുകൾ…
ആർദ്ര സുഗന്ധം ചൊരിഞ്ഞ സന്ധ്യകൾ,
ഇരവിൻ്റെ മാറിലെ പൈതൽ മയക്കങ്ങളിൽ
കല്യാണ സൗഗന്ധിക പരിമള സാന്ത്വനം….
പിന്നിലൊരു രാപ്പാടി തേങ്ങുന്നതും
പ്രണയ പാരിജാതങ്ങൾ സിരകളിൽ
രതിസുഖ കാന്തികൾ വരച്ചതും
ആകാശ നീലിമ പൗർണ്ണമിയായി പെയ്ത്,
മലകളിൽ സൂര്യോദയം,
പ്രാലേയ നഗ്നതയെ വാരി വാരി പുണർന്നതും
എല്ലാം എല്ലാം…..💔
ഒടുവിലീ പക്ഷിയും പറന്നു പോകുന്നു,
നേരിൻ്റെ ശിഖരങ്ങളിൽ കൂട് കൂട്ടാനിനിയും ,
പെയ്യുന്നു തോരാതെ നൊമ്പരം പിന്നെയും,
പെയ്യുന്നു പെയ്യുന്നു തോരാതെ പ്രളയമായി…
ഇത്രയും പ്രിയമാർന്നൊരിടം,
കുറിച്ചിട്ട് ഹൃത്തടം, തിരികെ വരും,
ഇല്ലെങ്കിൽ
തിരികെ വിളിക്കട്ടെ, മരണമെങ്കിലും…
ഏറേ പ്രിയമാർന്ന വയനാട്…💔