രചന : ഹരിഹരൻ✍

വെട്ടിത്തെളിച്ച് മുന്നേറേണ്ടുന്നവരാണു നാം
അദ്ധ്യാപകർ ഈ പാതയില്ലാപ്പാതയിൽ !
അപ്പാതയിൽ അനർഗളം ഗമിക്കേണ്ടവർ നിങ്ങളും
നല്ലതാം വിദ്യാർത്ഥികൾ !
പിന്നെയും ബഹുദൂരം പിന്നിട്ടു പോയീടുവിൻ
നിങ്ങൾ തൻ ലക്ഷ്യത്തിനായ് !
പിന്നിലുണ്ടവരെന്ന ചിന്തയിൽ
പോകണം
പിൻതലമുറ നന്നായിടാൻ !
വെളിച്ചം കാട്ടണം
നന്മ ചൊരിയണം ലക്ഷ്യബോദ്ധ്യം നല്കണം
വെന്നിക്കൊടി നാട്ടണം
നന്മതൻ വിത്തുവിതച്ച് മുന്നേറിടാം !
മുന്നേറുവിൻ കൂട്ടരേ !

ഹരിഹരൻ

By ivayana