ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : സന്തോഷ് കുമാർ ✍

ബന്ധങ്ങളെല്ലാം വേർപിരിയും
ഒന്നൊന്നായ് കൊഴിഞ്ഞുപോകും
വിരഹചൂടിൽ നിന്നങ്ങനെ
ദിനരാത്രങ്ങൾ കഴിഞ്ഞുപോകും
ഒച്ചിനെപ്പോൽ സമയം നീങ്ങും
പലവുരു നെടുവീർപ്പുകളുയരും
ഓർമ്മകൾ പലതും ഓടിയെത്തും
മുള്ളുകളാൽ കുത്തിനോവിക്കും
ചിന്തകളലസം ചിതറിക്കിടക്കും
ആകുലത തളംകെട്ടി നിൽക്കും
ആളുകൾ വന്നുപോകും
ഒടുവിൽ ആളനക്കമില്ലാതാകും
കാലത്തിൻ ഗതിമാറും പതിയെ
മർത്യഗതിയും അങ്ങനെതന്നെ
സാഹചര്യങ്ങൾ മാറിമറയും
മറവി മായപുതപ്പുമായെത്തും
കളിചിരികൾ മടങ്ങിയെത്തും
തൊടിയിൽ പൂവുകൾ നൃത്തംവയ്ക്കും
കുന്നിന് ഒരു കുഴി എന്നതുപോൽ
ജീവിതം വീണ്ടും മോഹിപ്പിക്കും
🖊️

സന്തോഷ് കുമാർ

By ivayana