തീർത്ഥാടനം.
ശോഭ വിജയൻ ആറ്റൂർ* ഹരിത കാന്തി വിളങ്ങിടുംഹിമാലയ സാനുക്കളിൽ.നിൻ താഴ്വരങ്ങളിൽഒരു നീലക്കുറിഞ്ഞി ആയിപൂത്തിരുന്നെങ്കിൽ…നിൻ ശിരസ്സിൽ നവമുകുളമായിരുന്നെങ്കിൽ.ഒരു കോടി സൂര്യപ്രഭചൊരിയും നിൻ അകതാരിൽപദ യാത്രയായി ചെന്നെത്തിടുകിൽ.സങ്കല്പതീരങ്ങൾ തേടി അലയുന്നുസാന്ദ്രനിമിഷങ്ങൾക്കായി.ഒരു വിളിപാടകലെയാണ് എന്റെകാൽപ്പാടുകൾ.ഏകാന്തതയിൽ ഒരുപകൽപ്പക്ഷിയായികാർമേഘങ്ങളിലൂടെ പറന്നുപൊങ്ങി വിദൂരതയിലേക്ക്.ഒരു രാത്രി പുലരുമ്പോൾജന്മപ്പുണ്യം തേടിസായുജ്യമേകാൻ വന്നിടട്ടെനിൻ മടിത്തട്ടിലേക്ക്.പിറകോട്ടില്ലിനി…
